ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്/അക്ഷരവൃക്ഷം/ശുചിത്വഭൂമി സുന്ദരഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വഭൂമി സുന്ദരഭൂമി

കാട്ടിനുള്ളിലെ കുട്ടി ക്കൊമ്പന് നാടു കാണാൻ മോഹം. കുട്ടിക്കൊമ്പൻ കൊമ്പുകുലുക്കി നാട്ടിലേയ്ക്കിറങ്ങി നാട്ടിലെങ്ങും ആരുമില്ല. നാട്ടാർ എവിടെപ്പോയി ? പാറി നടക്കും കുരുവിക്കുഞ്ഞിനെ കണ്ടുമുട്ടി കൊമ്പൻ . കൊമ്പനുള്ള സംശയം കുരുവിയോടായോതി . നൽകിയല്ലോ കുരുവിക്കുഞ്ഞ് കൊമ്പനുള്ള മറുപടി . അറിഞ്ഞില്ലേ നീ കുട്ടി ക്കൊമ്പാ വൈറസ്‌ വന്നതറിഞ്ഞില്ലേ ? കൊറോണ എന്നൊരു വൈറസ്‌ നാട്ടിൽ പടർന്നു പിടിക്കുന്നുണ്ടേ . വൃത്തിയാണു പ്രധാനം . എങ്ങും ശുചിത്വ മുണ്ടാവേണം . അകലം കൂടുംതോറും രോഗം അകന്നുമാറിപ്പോകും . നാട്ടാരെല്ലാം വീടിനുള്ളിൽ കഴിഞ്ഞു കൂടുകയാണെ. നാടും വീടും വൃത്തിയാക്കി തമ്മിൽ കാണാതകന്നുനീങ്ങി . ലോകം മുഴുവൻ ഒത്തു ചേർന്ന് ശുചിത്വഭൂമിയെ വാർത്തെടുക്കും . നമുക്കുമതിൽ പങ്കുചേരാം . നാട്ടാർക്കൊപ്പം പങ്കു ചേരാം . ശുചിത്വമെന്നും പാലിച്ചിടാം. സുന്ദരഭൂമിയെ വാർത്തെടുക്കാം .

നക്ഷത്ര
2A ഗവ. എച്ച് എസ് എൽ പി എസ് പാപ്പനംകോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ