ഗവ. എച്ച് എസ് എസ് വടുവൻചാൽ/അക്ഷരവൃക്ഷം/കൊറോണയോട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയോട്

വുഹാനിലെവിടെയോ ജനിച്ചവൻ നീ
കിരീടം ധരിച്ച കൊറോണ നീ
നീ കാരണമെത്ര ദുരിതങ്ങൾ
നീ കാരണമെത്ര മരണങ്ങൾ
മരണതാണ്ഡവമാടി മടുത്തില്ലേ
കണ്ണീർപ്പുഴ കണ്ടു മതി വന്നില്ലേ
എങ്കിലുമൊന്നറിയുക നീ
ഭയന്നിടില്ല കേരളീയർ നിന്നെ
മുഖം മറച്ചിടും,മാസ്കിനാലെ
ഇടയ്ക്കിടെ കൈകൾ
സോപ്പിനാൽ കഴുകിടും
ശുചിത്വമാർന്ന വഴിയീലൂടെ തുരത്തിയോടിച്ചിടും
ഭൂമി വിട്ടകന്നു നീ പറന്നു പോയീടുക
ഇതു വഴി ഒരിക്കലും
വരാതിരിക്കുക.................
 

ദേവ്ന പുഷ്പരാജ്
6 ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ വടുവൻചാൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത