Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ജില്ലാ ടീം സെലക്ഷൻ നേടി

പെൺകുട്ടികൾക്കായുള്ള വയനാട് ജില്ലാ ഫുട്ബോൾ ടീമിലേക്ക് ( അണ്ടർ - 17 വിഭാഗം ) മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ മൂന്ന് താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു. ആൻജോ വിനോയ് , ഡോണ ബിജു, വൈഗ എസ്.നായർ എന്നിവരാണ് നേട്ടത്തിനർഹരായത്. വിജയികളെ പി.ടി എ യും സ്റ്റാഫ് കൗൺസിലും അനുമോദിച്ചു.


സുബ്രതോ കപ്പ് ഫുട്ബാളിൽ മീനങ്ങാടിക്ക് തിളക്കമാർന്ന വിജയം

സുൽത്താൻ ബത്തേരി സബ്‌ജില്ലാ സുബ്രതോ കപ്പ് ഫൂട്ബാളിൽ മീനങ്ങാടി സ്‌ക്കൂളിന് തിളക്കമാർന്ന വിജയം. സെന്റ്.മേരീസ് കോളേജ് ഹയർ സെക്കണ്ടറി സ്‌കൂൾ ഗ്രൗണ്ടിൽ വച്ച് നടന്ന മത്സരത്തിൽ മീനങ്ങാടി സ്‌കൂൾ ആധിപത്യം നിലനിർത്തി. അണ്ടർ 17 പെൺകുട്ടികൾ ,അണ്ടർ 14 ആൺകുട്ടികൾ എന്നീ വിഭാഗങ്ങളിൽ ചമ്പ്യാന്മാരായി

  •  
    അണ്ടർ 14 ആൺകുട്ടികൾ
  •  
    അണ്ടർ 17 പെൺകുട്ടികൾ


അത്‌ലറ്റിക് ക്യാമ്പ്

സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അത്‌ലറ്റിക് ക്യാമ്പിന് തുടക്കമായി കായിക അദ്ധ്യാപകരായ വിജേഷ് വി ഷാജി പി കെ എന്നിവരാണ് ക്യാമ്പിൽ പരിശീലനം നൽകുന്നത്