സഹായം Reading Problems? Click here


ഗവ. എച്ച് എസ് എസ് മീനങ്ങാടി/പ്രശംസനീയ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

അധ്യാപക ദമ്പതികളെ അനുമോദിച്ചു.

വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ മീനങ്ങാടി ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപകൻ പി.ശിവപ്രസാദിനെയും രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹത്തിൻ്റെ പത്നി കണിയാമ്പറ്റ ഹയർ സെക്കണ്ടറി സ്ക്കൂൾ അധ്യാപിക സതി ദേവിയെയും അനുമോദിച്ചപ്പോൾ .പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉപഹാരം നൽകുന്നു

15048pri4.jpg
15048pri5.jpgമീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ മാലിന്യ നിർമാർജനം

മീനങ്ങാടി പഞ്ചായത്തിൻ്റെ മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ പുതിയ ആശയ സമർപ്പണം നടത്തിയ യൂണിറ്റിൻ്റെ പുതിയ ചുമതലക്കാർ. പഞ്ചായത്ത് പ്രസിഡണ്ടുമായി അഭിമുഖം നടത്തി. ഗ്രാമസഭകളിലും പഞ്ചായത്തിൻ്റെ പദ്ധതി രൂപീകരണ സമയത്തും നാം സമർപ്പിച്ച പ്രൊജക്ട് പരിഗണിക്കും എന്ന് അറിയിച്ചു.കൂടാതെ തരിശുനിലങ്ങൾ, ഉപയോഗശൂന്യമായ തണ്ണീർതടങ്ങൾ തുടങ്ങിയവ സർവേ നടത്തി കണ്ടെത്തി പഞ്ചായത്തിലറിയിച്ച് പ്രയോജനകരമാക്കാനുള്ള പ്രൊജക്ട് ഏറ്റെടുത്തു. മീനങ്ങാടി നഗരത്തെ മാലിന്യ മുക്തമാക്കാനും സൗന്ദര്യ വൽക്കരണം നടത്താനും യൂണിറ്റ് പദ്ധതി അവതരിപ്പിച്ചു.

15048pri3.jpgഅഭിനന്ദിച്ചു

വിദ്യാലത്തിലെ പൂർവ്വ വിദ്യാർത്ഥിയായ ആതിരാ ബാലൻ ബി.ഡി.എസിന് പ്രവേശനം നേടി വയനാടിൻ്റെ അഭിമാനമായി. പ്രാതന ഗോത്ര വിഭാഗത്തിൽ നിന്ന് പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥിനിയാണ് 'അധ്യാപകർ വീട്ടിലെത്തി ഉപഹാരം കൈമാറി

15048pri1.jpg
15048pri2.jpg


അഭിനന്ദനങ്ങൾ

നമ്മുടെ സ്കൂളിൽ നിന്ന് 5 കുട്ടികൾ NMMSE സ്കോളർഷിപ്പിന് അർഹരായിട്ടുണ്ട് അഭിനന്ദനങ്ങൾ👏👏👏👏 10 പേർ waiting List ൽ ഉണ്ട്

15048nmms.jpg