ഗവ. എച്ച് എസ് എസ് പനമരം/ഇൻക്ലൂസിവ് എഡ്യൂക്കേഷൻ സെൻറർ/കൂടുതൽ അറിയാൻ
- സവിശേഷ സഹായം ആവശ്യമായ കുട്ടികളെ മുഖ്യധാരയിലെത്തിക്കുന്നതിനായി ഇവിടെയെത്തുന്ന കുട്ടികൾക്ക് വിവിധ തെറാപ്പി സൗകര്യങ്ങളും പഠനപിന്തുണയും സൗജന്യമായി ലഭിക്കുന്നു.ഇവിടേക്ക് തെറാപ്പിസ്റ്റുകളെയും ,സ്പെഷ്യൽ എഡ്യൂക്കേറ്ററേയും നിയമിച്ചിരിക്കുന്നത് സമഗ്രശിക്ഷ കേരളയാണ്.
ഇവിടെ ലഭ്യമാകുന്ന സേവനങ്ങൾ
ഫിസിയോതെറാപ്പിസ്ററ്
- അസ്ഥിസംബന്ധമായ പ്രയാസങ്ങൾ,സെറിബ്രൽ പാൾസി എന്നിവ അനുഭവിക്കുന്ന കുട്ടികൾക്ക് ഏറെ പ്രയോജനകരമായ സൗകര്യങ്ങളാണ് ഇവിടെനിന്നും ലഭിക്കുന്നത്. ആഴ്ചയിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും (പൊതുഅവധിദിനങ്ങൾ ഒഴികെ)ഈ സെൻററിൽ ഫിസിയോതെറാപ്പിസ്ററിന്റെ സേവനം ലഭ്യമാണ്.
സ്പീച്ച് തെറാപ്പിസ്റ്റ്
- സംസാരിക്കുവാൻ പ്രയാസമുള്ള കുട്ടികൾക്ക് അവരുടെ പ്രയാസങ്ങൾ മറികടക്കുവാൻ നല്കുന്ന തെറാപ്പിയാണ് ഇവിടെനിന്നും ലഭിക്കുന്നത്. ആഴ്ചയിൽ തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും (പൊതുഅവധിദിനങ്ങൾ ഒഴികെ)ഈ സെൻററിൽ സ്പീച്ച്തെറാപ്പിസ്ററിന്റെ സേവനം ലഭ്യമാണ്.
സ്പെഷ്യൽ എഡ്യൂക്കേററർ
- ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് ലഭിക്കുന്നതിന് വേണ്ടി പിന്തുണ നല്കുന്ന പ്രവർത്തനമാണ് ഇവിടെ നിന്നും ലഭ്യമാകുന്നത്.തിങ്കൾ മുതൽ ശനി വരെ എല്ലാ ദിവസവും(പൊതുഅവധിദിനങ്ങൾ ഒഴികെ)ഈസെൻററിൽ സ്പെഷ്യൽ എഡ്യൂക്കേറററിന്റെ സേവനം ലഭ്യമാണ്.