കൊറോണ എന്നൊരു മഹാമാരി
ലോകത്താകെ പടരുമ്പോൾ
ജാഗ്രതയോടെ നീങ്ങീടാം
പേടിക്കാതെ നാമെല്ലാം
കൈകൾ തുടരെ കഴുകേണം
മാസ്കുകൾ ഒന്ന് ധരിക്കേണം
അകലം തമ്മിൽ പാലിച്ചീടാം
മുൻകരുതലോടെ നീങ്ങീടാം
വ്യക്തിശുചിത്വം പാലിച്ചീടാം
ആഘോഷങ്ങൾ ഒഴിവാക്കീടാം
ഒത്തൊരുമിച്ച് തകർക്കാം ചങ്ങല
പ്രതിരോധിക്കാം കൊറോണയെ