ഗവ. എച്ച് എസ് എസ് തരുവണ/ഇംഗ്ലീഷ് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്

കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും ഭാഷയിൽ പ്രാവീണ്യം നേടുന്നതിനുമായി ഇംഗ്ലീഷ് ക്ലബ് സ്കൂളിൽ പ്രവർത്തിക്കുന്നു.സ്കൂൾ ആരംഭിച്ചത് മുതൽ ഒാൺ ലൈനായി താല്പര്യമുള്ള കുട്ടികളെ ക്ലബിൽ ചേർക്കുകയും ക്രിയാത്മകമായ പ്രവർത്തനങ്ങളിലൂടെ കാര്യക്ഷമമായി മുന്നോട്ട് പോവുകയും ചെയ്യുന്നു.മാസത്തിൽ ഒരു പ്രോഗ്രാം എന്ന രീതിയിൽ പരിപാടികൾ നടത്തപ്പെടുന്നു.സെമിനാർ,ക്വിസ്,കവിതാ പാരായണം മുതലായ പരിപാടികൾ നടത്തപ്പെട്ടു.ഇത് കൂടാതെ എല്ലാ ദിവസവും ഒാരോ പുതിയ വാക്ക് പരിചയപ്പെടുത്തുന്നു.

സ്പീക്കിങ് ടൈം

വിദ്യാർത്ഥികൾക്ക് സംസാരിക്കാൻ ആത്മ വിശ്വാസം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്പീകിംഗ് ടൈം കണ്ടെത്തി അവർക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ ഉള്ള അവസരം നൽകുന്നു. വളരെ താല്പര്യത്തോടെ കുട്ടികൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു