അകന്നിരിക്കാം തത്കാലം
പിന്നീടടുത്തിരിക്കാനായിട്ട്.
പകർന്നിടുന്നൊരു രോഗാണു -
പകരാതിരിക്കാൻ സൂക്ഷിക്കാം.
ജാഗ്രതയോടെയിരുന്നീടാം.
കൈകൾ കഴുകാം നന്നായി
കരുത്തരാകാം ഒന്നായി ..
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കൊറോണയെ നാം ഒഴിവാക്കാൻ ..
സമൂഹ വ്യാപനം തടയാനായ് ..
കൊറോണക്കാലം ഇനിയെന്നും
ഓർമ്മക്കാലമായ് മാറീടും ...
നമുക്കൊരോർമ്മക്കാലമായ് മാറീടും ...