ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് എടത്തല/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

PRAVESHANOLSAVAM

എടത്തല പഞ്ചായത്തിന്റെ 2026 അധ്യായന വർഷത്തെ പ്രവേശനോത്സവത്തിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എടത്തല വേദിയായി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ നാദിർഷ അധ്യക്ഷനായി എടത്തല പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു സ്കൂൾ പ്രിൻസിപ്പാൾ റെജി ഏ വി എല്ലാവരെയും സ്വാഗതം ചെയ്തു. സി എം കിഡ്  വിജയികളെ അനുമോദിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എം ഷംസുദ്ദീൻ പഠനോപകരണങ്ങളുടെ വിതരണം ഉദ്ഘാടനം നടത്തി .വാർഡ് മെമ്പർ മുഹമ്മദ് ഷെരിഫ് ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമത്തിലെ റവറന്റ് ഫാദർ തോമസ് മാത്യു യൂണിഫോം വിതരണം ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്നും പരാതിപ്പെട്ടി സ്ഥാപിച്ചു. സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നൽകി. ബ്ലോക്ക് പഞ്ചായത്ത് അംഗം സാനന്ദ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാസ്മിൻ മുഹമ്മദ് ,പിടിഎ പ്രസിഡണ്ട്  ഹക്കീം എം പി, പിടിഎ എക്സിക്യൂട്ടീവ്  ഹംസ എൻ കെ ,യുവധാര ലൈബ്രറി പ്രസിഡൻറ് രാമചന്ദ്രൻ ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സാബു പൈലി ,സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ പി കെ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.എച്ച് എം ഇൻ ചാർജ് ഷാനി ആർ കൃതജ്ഞത അറിയിച്ചു

പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ പ്രത്യേകം അസംബ്ലി ചേർന്നു. എച്ച് എം ഇൻ ചാർജ് ശ്രീമതി ഷാനി ആർ പരിസ്ഥിതി ദിന സന്ദേശം നൽകി. എൽ പി വിഭാഗത്തിലെ കുട്ടികൾ പ്ലക്കാർഡുകളും യുപി ഹൈസ്കൂൾ വിഭാഗം കുട്ടികൾ പോസ്റ്ററുകളും തയ്യാറാക്കി. അഞ്ചാം ക്ലാസിലെ ശ്രേയ കെ ബി ഒരു തൈ നടാം എന്ന കവിത ആലപിച്ചു. ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത നൃത്തരൂപത്തിൽ യുപി വിഭാഗം കുട്ടികൾ സനിത ടീച്ചറുടെ നേതൃത്വത്തിൽ വളരെ മനോഹരമായി ആവിഷ്കരിച്ചു.

കൃഷി വകുപ്പിൽ നിന്ന് ഒരു ഫലവൃക്ഷതയും എംഇഎസ് കോളേജ് മൂന്ന് വൃക്ഷത്തൈകളും എസ് ബി ഐ ബാങ്ക് എടത്തല ബ്രാഞ്ച് കുട്ടികൾക്ക് വിത്തുകളും വിതരണം ചെയ്തു കൂടാതെ കുട്ടികൾ സ്കൂളിൽ ഫലവൃക്ഷത്തായി നടുകയും ചെയ്തു. ക്വിസ് പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ച കൂടാതെ പരിസരം വൃത്തിയാക്കുന്നതിലും എല്ലാവരും സഹകരിച്ചു.