ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്


കാലമിന്നെവിടെ


ഒരു മലർ മാത്രമെൻ നെറുകയിൽ ചുംബിച്ച
മഴയുള്ള മണ്ണിൻ മണമെവിടെ
ഒരു മനചിത്രമായ് മനസ്സിൽ നിറയുന്ന
രാവിൻ നിലാവിൻ കുളിരെവിടെ
കാലം മറയ്‌ക്കുമീ കാതരമേതോ
പെയ്യും മഴയുടെ സ്വരമെവിടെ
നക്ഷത്രമാലയായ് കോർത്ത് വിടരുന്ന
വെള്ളി മേഘത്തിന് നിറമെവിടെ
വെയിലിന്റെ രക്തത്തിളപ്പിൽ പൊഴിയുന്ന
ഇലകൾ തൻ ഹൃദയങ്ങളിന്നെവിടെ
രണ്ടില നാമ്പിന്റെ പത്തി വിടർത്തുമ്പോൾ
പൊട്ടിച്ചിരിക്കുന്ന മധുവെവിടെ
കരിനാഗമിഴയുന്ന കാട്ടുമാളങ്ങളിൽ
കാണുന്ന കുഞ്ഞിൻ ഭയമെവിടെ
സഞ്ചാര വീഥികൾ കാലമായ് മാറ്റുന്ന
പക്ഷി തൻ പാട്ടിൻ സുഖമെവിടെ
വേദത്തെ പുൽകുമെൻ ലോകമാം ഗുരുവിന്റെ
സ്വർഗീയ സ്വപ്‌നങ്ങൾ ഇന്നെവിടെ

അനഘ.പി.എൽ
6 C ഗവ.എച്ച്.എസ്.എസ്.ചിതറ,കൊല്ലം,ചടയമംഗലം.
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത