ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/ചരിത്രം/വിശദമായി.....
ചരിത്രം
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് വെസ്റ്റ് കല്ലട ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. പടിഞ്ഞാറേക്കല്ലട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം 13.05.1895 ൽ മലയാളം പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചു. ഇത് അപ്ഗ്രഡ് ചെയ്യപ്പെട്ട് ഹൈസ്കൂളായി മാറിയത് 1962 ലാണ്. 1965 മാർച്ചിൽ ആദ്യത്തെ എസ്. എസ്. എൽ. സി ബാച്ച് പുറത്തിങ്ങി. 1998 ൽ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. കുന്നത്തൂർ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടതുമായ ആദ്യ ഗവൺമെന്റ് സ്കൂളാണ് ഇത്. ത്രിതല പഞ്ചായത്ത് സംവിധാനം വന്നതോടു കൂടി കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. 115 വർഷത്തെ സേവന പാരമ്പര്യം വിളിച്ചോതുന്ന ഈ സ്ഥാപനത്തിൽ കിഴക്കേകല്ലട, മൺറോത്തുരുത്ത്, ശാസ്താംകോട്ട, മൈനാഗപ്പള്ളി, പടിഞ്ഞാറേക്കല്ലട എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികൾ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയർ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ അപ്പർ പ്രൈമറി വിഭാഗത്തിൽ 6 ഡിവിഷനുകളും ഹൈസ്കൂൾ വിഭാഗത്തിൽ 9 ഡിവിഷനുകളുമാണ് ഇപ്പോൾ ഉള്ളത്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളർച്ചക്കു പിന്നിൽ പ്രവർത്തിക്കുകയും ക്രിയാത്മകമായ നിർദ്ദേശങ്ങൾ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകർ, രക്ഷാകർത്താക്കൾ, പൊതുപ്രവർത്തകർ, ജനപ്രധിനിധികൾ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.