ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/പൊൻനാളം

Schoolwiki സംരംഭത്തിൽ നിന്ന്
പൊൻനാളം


വിണ്ണിലെ നിറഞ്ഞ നക്ഷത്രങ്ങൾ പോലെ

പാരിലെ വീഥിയിൽ നിറഞ്ഞു നിന്നു നാം

ഇന്നെവിടെപ്പോയാ പൊൻനാളങ്ങൾ?

പ്രതീക്ഷകൾ തൻ വിടരുന്ന ജ്വാലകൾ

ശ്വാസോച്ഛ്വാസങ്ങൾ നമ്മെ നന്മതിന്മകൾ പഠിപ്പിച്ചു

ഇന്നത് നമ്മൾ തൻ ജീവനെടുക്കുന്ന അഗ്നിയായ് പടർന്നു

മാനവരാശി തൻ ജീവനെടുക്കുവാൻ വന്ന രണ്ടു മഹാമാരികൾ

അതിജീവിക്കാൻ പഠിപ്പിച്ച മനുഷ്യ സ്നേഹ സൗഹാർദ്ദങ്ങൾ

ഇന്നും അതിൻ്റെ ഓർമ്മപ്പെടുത്തലായി ഇന്നത് മാറിയോ?

ഒന്നിച്ചു നിൽക്കാൻ പഠിപ്പിച്ച സ്നേഹം

എൻ്റെ നാടിൻ ജീവൻ കവർന്നുവോ?

പെയ്തൊഴിയുന്ന മഴ പോലെ

നാളെ പ്രതീക്ഷ തൻ പൊൻനാളം തിരി തെളിയും

സാന്ദ്ര ട
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത