ഇല്ലത്തിൻ ചാരത്തായ്
പടർന്നു പന്തലിച്ചുവോ
തണലായ്
ചുട്ടുപൊള്ളുന്ന കൊടും ചൂടിലും
താങ്ങായി കുളിർകാറ്റായ്
തഴുകി ഇളം തളിരുകൾ
കാറ്റിനെ തടഞ്ഞു കരുത്താർന്ന
ചില്ലയാൽ
കുടയായ് വിരിഞ്ഞു
പെയ്തിറങ്ങുന്ന പേമാരിയിലും
ക്ഷോഭിച്ചിട്ടും മണ്ണിനെ
കെട്ടിപ്പുണർന്നു
വേരി നാൽ പ്രളയത്തെ
എൻ കഴുത്തിൽ കോടാലി
വെയ്ക്കാതെ
ചുറ്റുമുള്ള മഹാവിപത്തുകളെ
തടഞ്ഞിടാം
ശുദ്ധവായു പകർന്നിടാം