ഭയന്നിടില്ല നാം ചെറുത്തു നിന്നിടും കൊറോണ
ഭീകരന്റെ കഥ കഴിച്ചിടും തകർന്നിടില്ല നാം
കൈകൾ ചേർത്തിടും നാട്ടിൽനിന്ന്
നീ അകന്നിടും വരെ
കൈകൾ നാം ഇടയ്ക്കിടെ സോപ്പ്
കൊണ്ട് കഴുകണം തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും തൂവാലയോ
തുണികളോകൊണ്ട് മറച്ചു ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്ത് ഒത്തു ചേരൽ
നിർത്തണം രോഗമുള്ള രാജ്യമോ രോഗിയുളള
ദേശമോ താണ്ടിയാലോ എത്തിയാലോ
മറച്ചുവച്ചിടില്ല നാം.