കൊറോണയുമായ് പൊരുതിടുന്നു കേരളം
കൊറോണയുമായ് പൊരുതിടുന്നു ഭാരതം
കൊറോണയുമായ് പൊരുതിടുന്നു ഭൂലോകം
കൊറോണയുമായ് പൊരുതിടുന്നു നമ്മളേവരും
ആയിരങ്ങൾ പതിനായിരങ്ങൾ ലക്ഷങ്ങളായ്
മരണനിരക്കേറിടുന്നു നിമിഷങ്ങളായ്
പേടി ത്തോന്നുമല്ലോ നമ്മുക്കെല്ലാം
ഭയപ്പെടേണ്ട അതിജീവിക്കും ജാകരൂകരായ്
പുറത്തുനിന്നും വരികിലോ കൈകൾ കഴുകിടാം
തൂവാലകൊണ്ടു മുഖം മറച്ചിടേണം
കൊറോണക്കാലം വീട്ടിൽ ത്തന്നെ കഴിയാമെങ്കിൽ
മനം പതറാതെ തളരാതെ മൂന്നേറാം
നമുക്കൊന്നായ് ഒരുമയോടെ പൊരുതീടാം
കൊറോണയെന്ന മഹാമാരിയെ തുരത്തീടാം
പ്രതിരോധം പ്രതിരോധം പ്രതിരോധം മാത്രം
അതിജീവനമന്ത്രം പ്രതിരോധം മാത്രം