ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മറ്റ‍ു ക്ലബ്ബുകൾ

ഹിന്ദി ക്ലബ്

ഭാരതത്തിന്റെ രാഷ്‍ട്രഭാഷയ‍ും ലോകത്തിൽ ഏറ്റവ‍ും ക‍ൂട‍ുതൽ ആള‍ുകൾ സംസാരിക്ക‍ുന്ന രണ്ടാമത്തെ ഭാഷയുമാണ് ഹിന്ദി. എങ്ങിനെയാണോ എഴുത്ത‍ുച്ചാരണവും അതു പോലെയാണ് .ദേവനാഗരി ലിപിയിൽ എഴുതുന്ന ഹിന്ദി വളരെ ലളിതമായ ഭാഷയാണ്. രാജഭാഷ പഠനം കൊണ്ട് ഭാഷാ പരിഞ്ജാനം ഉണ്ടാക്കുന്നതോടൊപ്പം രാഷ്ട്ര സ്നേഹം ഉണ്ടാക്കുക. ഈ വിദ്യാലയത്തിലെ ഹിന്ദി ക്ലബിന് ശാരി നേത‍ൃത്വം നൽക‍ുന്ന‍ു.യ‍ു.പി. ഹൈസ്‍ക്കൂൾ വിഭാഗങ്ങളിലായി ഹിന്ദി ക്ലബ് മികച്ച പ്രവർത്തനങ്ങൾ നടത്തിവര‍‍ുന്ന‍ു.പൊത‍ുദിനാചരണങ്ങൾ കൂടാതെ ഹിന്ദി സാഹിത്യകാരൻമാര‍ുടെ ജന്മദിനാചരണങ്ങള‍ുമാചരിക്ക‍ുന്ന‍ു.

  • പരിസ്ഥിതിദിനത്തിൽ ഹിന്ദീ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി പ്രാധാന്യക്കുറിച്ച് പ്രസംഗം, പോസ്റ്റർ ,ക്വിസ്
  • വായനാദിനം - വായനാ മത്സരം, കഥാവിവരണം
  • സ്വാതന്ത്ര്യദിനം - പോസ്റ്റർ പ്രസംഗം
  • പ്രേമ് ചന്ദ് ദിനം-ഹിന്ദിയിലെ പ്രമുഖ നായ കഥാകാരൻ പ്രേമ് ചന്ദിൻ്റെ ജന്മദിനത്തിൽ ജീവചരിത്രാവതരണം ,പുസ്തകം പരിചയപ്പെടുത്തൽ, പ്രസംഗം,ക്വിസ് ഇവ ക‍ുട്ടികൾക്കായി നടത്തി.
  • അധ്യാപകദിനം-പോസ്റ്റർ, പ്രസംഗം
  • ഹിന്ദി ദിനം-ഹിന്ദി ഭാഷ ദിനത്തിൽ കുട്ടികൾക്കായി പ്രസംഗം, പോസ്റ്റർ, കവിതാ ലാപനം ,കഥാവതരണം ,വായനാ മത്സരം എന്നിവ നടത്തി