ഗവ. എച്ച്.എസ്.എസ്. എളങ്കുന്നപ്പുഴ/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ് (ജെ.ആർ.സി)

ജൂനിയർ റെഡ് ക്രോസിന്റെ ഒരു യ‌ൂണിറ്റ് സ്‌ക്ക‌ൂളിൽ നല്ല രീതിയിൽ പ്രവർത്തിച്ച‌ു വര‌ുന്ന‌ു. ആരോഗ്യം, സൗഹ‌ൃദം, സേവനം ഇവ ലക്ഷ്യമാക്കിക്കൊണ്ട‌ുള്ള ജെ.ആർ.സി യ‌ൂണിറ്റിന് സ്‌ക്ക‌ൂളിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകാൻ കഴിഞ്ഞിട്ട‌ുണ്ട്.അന്താരാഷ്ട്ര ജീവ കാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. 1828 മെയ് മാസം എട്ടാം തീയതി ജനിച്ച ജീൻ ഹെൻട്രി ഡ്യുനൻറ് രൂപംകൊടുത്ത പ്രസ്ഥാനമാണ് റെഡ് ക്രോസ്. റെഡ് ക്രോസി ൻറെ പ്രവർത്തകരും വിദ്യാഭ്യാസ വി ക്ഷണൻ മാരും കൂടിയാലോചിച്ച് ഫലമായി രൂപംകൊണ്ട സംഘടനയാണ് ജൂനിയർ റെഡ് ക്രോസ് . സേവനം എന്നത് ജെ ആർ സിയുടെ മോട്ടോ യാണ്.

2021 -22  ജെ ആർ സി യുടെ പ്രവർത്തനങ്ങൾ 

20 21 -22അധ്യായന വർഷത്തിൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ജെ ആർ സി യിൽ ഓൺലൈൻ വഴിയുള്ള പ്രവർത്തനങ്ങളാണ് നടന്നത്. ജൂനിയർ റെഡ് ക്രോസ് കേഡറ്റിന്റെ നേതൃത്വത്തിൽ ബുധനാഴ്ചകളിൽ ഓൺലൈൻ അസംബ്ലി നടന്നിരുന്നു . ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈകൾ നട്ടു . അന്നേദിവസം അടുക്കളത്തോട്ടം പരിചയപ്പെടുത്തുന്ന പരിപാടിയും , പോസ്റ്റർ രചന ,ചിത്രരചന എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. ജൂനിയർ റെഡ് ക്രോസ് കേഡറ്റിന്റെ നേതൃത്വത്തിൽ ഓൺലൈനായി പരിപാടികൾ അവതരിപ്പിച്ചു. പ്രസംഗം ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം എന്നീ പരിപാടികൾ ഉണ്ടായിരുന്നു. സെപ്റ്റംബർ 16ന് ഓസോൺ ദിനം ആഘോഷിച്ചു . ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന, ചിത്രരചന, ക്വിസ് എന്നിവ നടത്തി. ഒക്ടോബർ 2 ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട് ജെ ആർ സി യുടെ നേതൃത്വത്തിൽ പോസ്റ്റർ മത്സരം,ക്വിസ് , പ്രസംഗം എന്നിവ നടത്തി. നവംബർ ഒന്നിന് സ്കൂൾ തുറന്നപ്പോൾ കേരളപ്പിറവി ആഘോഷിച്ചു. കേരളപ്പിറവി ദിനവുമായി ബന്ധപ്പെട്ട് ക്വിസ്മത്സരം ചിത്ര രചന, പോസ്റ്റർ രചന, സംഘടിപ്പിച്ചു. അധ്യയന വർഷം വളരെ വിപുലമായ പ്രവർത്തനങ്ങൾ ഞങ്ങൾ ജെ ആർ സി യുടെ നേതൃത്വത്തിൽ നടത്തി..