ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/മഷി/ മകൾ

Schoolwiki സംരംഭത്തിൽ നിന്ന്

മകൾ

നീ പൊയ്ക്കൊള്ളുക സുഹൃത്തേ

നേരമിതൊട്ടുമേ ഇല്ലെനിക്കി -

ന്നൊരു മകളുണ്ടവൾ ,വിടരുവാൻ വെമ്പുന്നവൾ

കാര്യങ്ങളൊരുപാട് ചൊല്ലി കൊടുക്കേണ -

മവൾക്ക് പാഠങ്ങൾ ഓരോന്നും നൽകീടേണം

ചാരക്കണ്ണൻ ആൾക്കൂട്ടത്തിൻ ചങ്ങാതിയാക്കി മാറ്റിടേണം

നിലാവ് പെയ്യും രാത്രി വഴികളിൽ

ഭയമേതുമില്ലെന്ന് ചൊല്ലിടേണം

' അരുതെ 'ന്ന് ചൊല്ലുവാൻ ഭയമേതുമരുതെന്നുമോതിടേണം

ആകാശം കാട്ടിക്കൊടുത്തിട്ട് ചൊല്ലണം

നിന്റെ സ്വത്വത്തെ ആയുധമാക്കുക ,

കീഴടങ്ങാൻ കാത്തിരിപ്പുണ്ടവൻ ...........

നീ പൊയ്ക്കൊള്ളുക സുഹൃത്തേ

നേരമിന്നൊട്ടുമേ ഇല്ലെനിക്ക് ..............