ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


മഹാമാരി ഇരുൾ പരത്തി ലോകം
ആ മാരിയെ പേരിട്ടു നമ്മൾ കൊറോണയെന്നു
കൊറോണയും കോവിഡും എല്ലാം ഒന്ന് തന്നെ
ഈ മഹാമാരിയെ മറികടക്കും നാം.

രൂപമില്ല ഭാവമില്ല നിനക്ക്
അലറി കുതിച്ചു വരുന്നു നീ
ഭൂലോകമാകെ നടുങ്ങി നിൻ
ജന്മദേശം അറിഞ്ഞു ഞാൻ എങ്കിലും

നിന്നെയെതിർക്കാൻ ത്രാണിയില്ല
നിനക്കെതിരെ തിരിക്കാൻ ആയുധമൊന്നുമില്ല
ഒന്ന് മാത്രമുണ്ടെൻ കയ്യിലെ ആയുധം
അതിൻ പേര് ശുചിത്വം

തിക്കും തിരക്കുമൊന്നുമില്ല
ആർഭാട ചിന്തകൾ തീരെയില്ല
മാനുഷ ജന്മത്തിൻ നല്ല കാലമോ
മാനുഷ ജന്മത്തിൻ കഷ്ടകാലമോ
ഒന്നുമറിയില്ല എനിക്ക്.

എങ്കിലുമൊന്നു മാത്രം അറിയാം
ഭൂമിയിലേറെ ആയുസില്ല നിനക്ക്
പ്രതീക്ഷകളൊന്നും കൈ വെടിയാതെ
നിൽക്കുന്നു ഞാനേകയായി...........
 

ഇന്ദുവർഷ
7 B ഗവ എച്ച് എസ് എസ് ശാസ്താംകോട്ട
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത