ഗവ. എച്ച്.എസ്സ്.എസ്സ്. വയല/അക്ഷരവൃക്ഷം/മാലിന്യവിമുക്ത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
മാലിന്യവിമുക്ത കേരളം


`ദൈവത്തിന്റെ സ്വന്തം നാട് ´എന്നാണ് കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഇന്ന് കേരളത്തെ അങ്ങനെ വിശേഷിപ്പിക്കുവാൻ തോന്നുകയില്ല. കാരണം ഇന്ന് കേരളം മാലിന്യകൂമ്പാരം കൊണ്ട് നിറഞ്ഞിരിക്കുന്നു. കേരളത്തിലെ ഏതു ഭാഗത്ത് ചെന്നാലും മാലിന്യമില്ലാത്ത സ്ഥലങ്ങൾ ചുരുക്കം. റോഡ് സൈഡ് കളിലും ഒക്കെയാണ് ഇന്നിപ്പോൾ മാലിന്യം നിക്ഷേപിക്കുന്നത്. നാളെ എന്തുകൊണ്ട് നമ്മുടെ വീട്ടുപടിക്കൽ ആയിക്കൂടാ. അതാണ് നമ്മുടെ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ. കേരളത്തെ മാലിന്യ വിമുക്തമാക്കാൻ എങ്കിൽ ഗവൺമെന്റ് മാത്രം വിചാരിച്ചാൽ പോരാ. നമ്മളോരോരുത്തരും വിചാരിക്കണം. നമ്മൾ എല്ലാവരും ഒന്നായി നിന്നാൽ നമ്മുടെ നാടിനെ സംരക്ഷിക്കാം. അതല്ലെങ്കിൽ നമുക്ക് മാരകമായ രോഗങ്ങൾ കൊണ്ട് ജീവിക്കാം. വിദേശികൾ നമ്മുടെ നാട്ടിലേക്ക് എത്തുന്നത് പഴയ മാലിന്യ വിമുക്തമായ കേരളം എന്ന് കരുതിയാണ്. പക്ഷേ കേരളത്തിൽ എത്തിക്കഴിഞ്ഞാൽ ഇതുപോലെ മാലിന്യം നിറഞ്ഞ മറ്റൊരു സംസ്ഥാനം വേറെ ഇല്ല എന്നായിരിക്കും അവരുടെ ചിന്ത. ഇപ്പോൾ മലയാളികൾക്ക് എവിടെച്ചെന്നാലും( കേരളത്തിൽ) സ്ഥലം തിരിച്ചറിയാം. ഇപ്പോൾ അവർ കൊച്ചിയിൽ ആണെങ്കിൽ അത് കൊച്ചി ആണെന്ന് അവർ കൃത്യമായ സ്ഥലം പറയും അങ്ങനെയുള്ള ഒരു അവസ്ഥയാണ് ഇപ്പോൾ നമ്മുടെ കേരളത്തിന്. മാലിന്യ വിമുക്ത കേരളത്തിന് ജനങ്ങളൊന്നാകെ ഒരു തീരുമാനം എടുക്കണം. എങ്കിൽ നമുക്ക് നമ്മുടെ പഴയ സുന്ദരമായ കേരളത്തിൽ തിരികെ കൊണ്ടുവരാം. നമ്മുടെ കേരളത്തെ മാലിന്യ വിമുക്തമാക്കാൻ വഴികൾ:

• പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക

• പ്ലാസ്റ്റിക് കവറുകൾ ഉപയോഗം കുറച്ച് പേപ്പർ ബാഗുകൾ ഉപയോഗിക്കുക

• മാലിന്യങ്ങൾ കമ്പോസ്റ്റ് ചെയ്യുക

• മാലിന്യങ്ങൾ ഉപയോഗിച്ച് വളം ഉണ്ടാക്കുക

• കഴിയുന്നവിധം പരമാവധി മാലിന്യങ്ങൾ കുറയ്ക്കാൻ ശ്രമിക്കുക

നമ്മുടെ കേരളത്തെ മാലിന്യ വിമുക്തമാക്കാൻ പരമാവധി ശ്രമിക്കുക. കേരളത്തിന്റെ ശാപം തന്നെയാണ് ഈ മാലിന്യം. മാലിന്യക്കൂമ്പാരം മാറ്റണമെങ്കിൽ ആദ്യം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണം. മീനിനെ യും മാംസത്തിനും പച്ചക്കറിയുടെയും വേസ്റ്റുകൾ ആണ് സാധാരണയായി കണ്ടുവരാറുള്ളത്. ഇന്നത്തെ കേരളത്തിന്റെ സ്ഥിതി തീർത്തും ദയനീയമാണ്. മാലിന്യ കൂമ്പാരങ്ങൾ കൂടുതലായും നഗരങ്ങളിലാണ് കാണാറുള്ളത് എങ്കിലും ഗ്രാമങ്ങളിലും കണ്ടുവരാറുണ്ട്. നമ്മൾ ഒന്നിച്ച് കൈകോർക്കണം. മാലിന്യകൂമ്പാരം ഉണ്ടാക്കിക്കൊണ്ട് നമ്മൾ നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത്. നമ്മുടെ കേരളത്തിലെ ഈ സ്ഥിതി ഉണ്ടാകാൻ നമ്മൾ മാത്രമാണ് കാരണം. എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. പിന്നെ ഇനി` കതിരിൽ വളം വച്ചിട്ട് കാര്യമില്ലല്ലോ´ അതുകൊണ്ട് ഇനി മാലിന്യത്തെ യും മാലിന്യം ഉണ്ടാക്കിയ വരെയും പഴിച്ചിട്ട് കാര്യമില്ല. അതിനുപകരം മാലിന്യങ്ങൾ നീക്കാൻ ആയിട്ട് ഒന്നിച്ചു കൈകോർക്കുക. അതാണ് ഒരു വഴി. ഹോസ്പിറ്റലുകളിൽ നിന്നും മാർക്കറ്റുകളിൽ നിന്നും ധാരാളം മാലിന്യങ്ങൾ പുറംതള്ളാൻ ഉണ്ട്. അതുകൊണ്ട് ആദ്യം ഗവൺമെന്റ് നിയമങ്ങൾ നിലവിൽ വരുത്തണം. ഹോസ്പിറ്റലിലെ യും മറ്റും വേസ്റ്റുകൾ കമ്പോസ്റ്റ് ചെയ്യണം. യുദ്ധകാലത്ത് നമ്മൾ എല്ലാവരും ഒന്നിച്ച് കൈകോർക്കാം. ഇന്ന് കേരളീയരുടെ ദുഃഖമായി തീർന്നിരിക്കുകയാണ് മാലിന്യം. നമുക്കൊരു വീട് പണിയണമെങ്കിൽ അതിന് ആദ്യം ഒരു ബേസ്‌മെൻറെ കെട്ടണം. അതുപോലെ മാലിന്യനിർമാർജനത്തിന് തുടക്കം കുറിക്കാം. പിന്നെ പിന്നെ അതിന്റെ വാർപ്പ് വരെ എത്തും. അതുപോലെ തന്നെ നമുക്ക് മാലിന്യ വിമുക്തമായ ഒരു കേരളത്തെ വാർത്തെടുക്കാം. അങ്ങനെയൊരു കേരളത്തെ വാർത്തെടുക്കുന്നതിന് വേണ്ടി നമുക്ക് ഒന്നിച്ച് കൈകോർക്കാം!!

ആദിത്യ G
8 D ജി‌എച്ച്‌എസ്‌എസ് വയലാ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം