ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്

ഇത് യുദ്ധം..........
വൈറസ് യുദ്ധം ഇത് വൈറൽ യുദ്ധം
മനുഷ്യ സമാഞ്ചത്തിൽ
പോർവിളി മുഴക്കി മുന്നേറുന്നു വൈറസ്.
നിറഞ്ഞാടി നിഴൽ വീശി
ദംഷ്ട്ര കാട്ടി ചിരിക്കുന്നു
 ശാസ്ത്രവും മനുഷ്യരും
നിസ്സഹായരായി നിൽക്കുന്നു.
എല്ലാം കാൽച്ചുവട്ടിലാക്കും മനുഷ്യന്
പ്രകൃതിയുടെ ദാനമോ ഈ മഹാവ്യാധി,
ചട്ടം പഠിപ്പിച്ചു പുരയ്ക്കുള്ളിലെത്തിച്ച്,
മാനവരാശിയെ ഒന്നടങ്കം
ചിന്തിക്കാൻ സമയം .
ചിന്തിച്ച് ചിന്തിച്ച്
പഴമയുടെ തഴമയാർന്ന ഇന്നലെകൾ
നാളെയുടെ നന്മതൻ പുലരിയായി
കൊണ്ടുവരാം.
ഒരുമിച്ചുനിന്ന് പ്രാർത്ഥിച്ചീടാം
ശംഖൊലി മുഴങ്ങട്ടെ,
 വചനങ്ങൾ പറയട്ടെ ,
അപാരതയിൽ മിഴികൾ നീട്ടി പ്രാർത്ഥിക്കാം
 മനുഷ്യൻ ജയിക്കുന്ന വീഥികൾക്കായി .

ബിബിൻ ബാബു
9 B ഗവ. എം.ജി. എച്ച് എസ്സ് എസ്സ് ചടയമംഗലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 24/ 12/ 2023 >> രചനാവിഭാഗം - കവിത