ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/പരിഭ്രാന്തി വേണ്ട, പ്രതിരോധിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
 പരിഭ്രാന്തി വേണ്ട, പ്രതിരോധിക്കാം    

നിസ്സാരകാര്യമാണോ?
നിതാന്ത ജാഗ്രതയാണോ!
എന്തു വേണമെന്നറിഞ്ഞിടേണം
വുഹാൻ എന്ന പ്രവിശ്യയിൽ
ഉയിർ കൊണ്ട മഹാമാരി
നാട്ടിലെത്തി
അല്ല..... പടിക്കലെത്തി.
നിൽക്കവിടെ...!!
എന്തു ഞാൻ ചെയ്തിടേണം
എങ്ങനെ ചെയ്തിടേണം ?
എന്നറിയാതെ ഞാൻ പകച്ചുനിൽക്കേ.....
വന്നൂ അരുൾ ചെയ്തൂ മേലധികാരികൾ
ഈ ക്ഷണം അങ്ങനെ ചൊല്ലിത്തന്നു
കൈകൾ നന്നായി കഴുകേണം
മുഖാവരണം അണിയേണം...
അകലാതെ നമ്മൾ അകന്നിടേണം.
 

ദുർഗ ഗിരീഷ്
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത