ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ജീവിതവഴിയിലെ ശുചിത്വം
ജീവിതവഴിയിലെ ശുചിത്വം
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് ശുചിത്വം അഥവാ ഹൈജീൻ. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ഇതിൽ പ്രധാനപ്പെട്ടത് വ്യക്തിശുചിത്വമാണ്.ഇത് ഓരോ വ്യക്തികളേയും സ്വാധീനിക്കുന്ന ഒന്നാണ്. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളേയും ജീവിത ശൈലീ രോഗങ്ങളേയും ഒഴിവാക്കാൻ കഴിയും. ഭക്ഷണത്തിന് മുമ്പും പിമ്പും കൈ കഴുകുന്നതു കൂടാതെ ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകിയാൽ തന്നെ രോഗങ്ങളെ ഒരു പരിധി വരെ ഒഴിവാക്കുവാൻ കഴിയും. ആളുകളുമായുള്ള സമ്പർക്കമൊക്കെ രോഗങ്ങൾക്ക് ഒരു കാരണമാണ്.ഈ സമ്പർക്കം ഒഴിവാക്കുവാനും കൈ കഴുകുവാനും നമ്മളെ പഠിപ്പിക്കാൻ കൊറോണ എന്ന കുഞ്ഞുവൈറസ് വരേണ്ടി വന്നു. നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ തുരത്താം. ഒരുമിച്ച് കൈകോർക്കാം.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- വയനാട് ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം