ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കൊവിഡ് - 19 മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
  കൊവിഡ് - 19 മഹാമാരി    

കണ്ണുകൊണ്ട് കാണാൻ പറ്റാത്ത വൈറസാണ് കൊറോണ എന്നൊരു മാരക രോഗാണു. ഒരു മനുഷ്യനിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ആ മഹാമാരി (അണുബാധ ) പടരുവാൻ ഒരു നിമിഷം മതി. ആ അണുബാധ പടർന്നുപിടിച്ചാൽ കണ്ടുപിടിക്കാൻ ഇരുപതോളം ദിവസങ്ങൾ വേണ്ടിവരും. ആ അണുബാധയ്ക്കാണ് കൊവിഡ് - 19 എന്ന് പറയുന്നത്.ഈ വൈറസിനെ നശിപ്പിക്കാൻ ഇപ്പോൾ നമ്മുടെ മുന്നിൽ ഒരേ ഒരു മാർഗമേ ഉള്ളൂ. സോപ്പ് പോലുള്ള പദാർഥങ്ങൾ കൊണ്ട് കൈകൾ നല്ലവണ്ണം കഴുകുക. മാത്രമല്ല നാം മറ്റൊരാളുമായി ഇടപഴകുമ്പോൾ അകലം പാലിക്കുക, മാസ്ക് ധരിക്കുക. ചുമ, ജലദോഷം, തുമ്മൽ എന്നീ രോഗലക്ഷണങ്ങളുള്ള ആളുകളുമായി സമ്പർക്കം പുലർത്താതിരിക്കുക.അതു പോലുള്ള ലക്ഷണങ്ങൾ കണ്ടു കഴിഞ്ഞാൽ ഉടൻ തന്നെ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക. നമ്മുടെ കൊച്ചു കേരളത്തിൽ കൊവിഡ് - 19 എന്ന മാരകരോഗം വന്നപ്പോൾ എല്ലാവരും ജാഗ്രത പാലിച്ചുകൊണ്ട് വീട്ടിൽ തന്നെ കഴിയുകയും അത്യാവശ്യസാധനങ്ങൾക്ക് മാത്രം പുറത്ത് പോവുകയും ചെയ്തു. നമ്മുടെ ഭരണകൂടത്തിന്റെ നിബന്ധനകളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശവും പാലിച്ച് നമ്മൾ ഒത്തൊരുമിച്ച് ആ മഹാമാരിയെ പൊരുതി. ആയതിനാൽ മറ്റ് സംസ്ഥാനത്തേക്കാളും രോഗികളുടെ എണ്ണത്തിലും മരണത്തിലും നമ്മുടെ കേരളമാണ് മാതൃക. ഇതിനെല്ലാം കാരണം മാതാപിതാക്കളേയും മക്കളേയും കുടുംബത്തിനേയും ഒന്നും കാണാൻ പറ്റാത്ത ത്യാഗം സഹിച്ച് കഷ്ടപ്പെട്ട് ജോലി ചെയ്ത ഒരുപാട് ഉദ്യോഗസ്ഥരുടേയും ഡോക്ടർമാരുടേയും നഴ്സ്മാരുടേയും പോലീസുകാരുടേയും സഹകരണം മൂലമാണ്. ആയതിനാൽ വരും ദിവസങ്ങളിലും നമ്മൾ ജാഗ്രതയോടെ മുന്നോട്ട് പോവുക.

ഷിഹ ഫാത്തിമ ടി വി
4 A ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം