ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/കരുതലോടെ നേരിടാം കൊറോണയെ.

Schoolwiki സംരംഭത്തിൽ നിന്ന്
 കരുതലോടെ നേരിടാം കൊറോണയെ.    

ഇന്നത്തെ നമ്മുടെ ചർച്ചാവിഷയം കൊവിഡ് 19 അഥവാ കൊറോണ വൈറസ്. ഈ മഹാവ്യാധിയെ എല്ലാവരും ഭയത്തോടെ കാണുന്നു. നമ്മളെല്ലാവരും ഭയക്കേണ്ട രോഗവുമാണിത്. സമ്പർക്കം മൂലമാണീ രോഗം പടരുന്നത്. ഇതിന്റെ ഉറവിടം ചൈന എന്ന മഹാരാജ്യമാണ്. ആ രാജ്യത്ത് ഇതിനിടെ നിരവധി പേർ മരണപ്പെടുകയും രോഗം പിടിപെടുകയും ചെയ്തു. ഏറെപ്പേർ നിരീക്ഷണത്തിലാണ്. നമ്മുടെ ശ്രദ്ധക്കുറവു കൊണ്ട് വേഗം പിടിപെടാവുന്ന ഒരു മാരകരോഗവുമാണിത്. ഇപ്പോൾ നമ്മുടെ സർക്കാർ പറയുന്ന പോലെ ജീവിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ കൈ എപ്പോഴും വൃത്തിയായി സോപ്പുപയോഗിച്ച് കഴുകുക. പിന്നെ തൂവാലയോ മാസ്കോ ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക. നമ്മൾ ശ്രദ്ധിച്ചാൽ നമുക്കും നമ്മുടെ ചുറ്റുപാടിനും നല്ലത്.

ഗോകുൽ കൃഷ്ണ എൻ എസ്
3 B ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം