ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം 2024

2024 -25 അധ്യയന വർഷത്തിന് ആരംഭം കുറിച്ചു കൊണ്ട് സ്കൂൾ പ്രവേശനോത്സവവും വിജയോത്സവവും നടന്നു.2024 ജൂൺ 3 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച നടന്ന ചടങ്ങ് തലശ്ശേരി നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി കെ സാഹിറ ഉദ്ഘാടനം നിർവഹിച്ചു .പ്രശസ്ത ഗായിക ദാന റാസിഖ് മുഖ്യാതിഥി ആയിരുന്നു.സ്കൂൾ പി ടി എ വൈസ് പ്രസിഡന്റും വാർഡ് മെമ്പർ കൂടിയായ ജ്യോതിഷ് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പി ടി എ പ്രസിഡന്റ് ഫിൽഷാദ്‌ എ ടി ,സ്കൂൾ പ്രിൻസിപ്പൽ നിഷീദ് ടി എന്നിവർ ആശംസകൾ അർപ്പിച്ചു ,സ്കൂൾ ഹെഡ്മാസ്റ്റർ മുഹമ്മദ് അഷ്‌റഫ് എ കെ സ്വാഗതം പറഞ്ഞു.2024 എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരങ്ങൾ നൽകി .തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു .