സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ

ഹൈ സ്‌കൂൾ വിഭാഗം മാത്രമുള്ള സ്‌കൂളായാണ് ആരംഭിച്ചത്. എട്ടാം ക്ലാസിൽ ദൂരെയുള്ള സ്‌കൂളുകളിൽ പോയി പഠിച്ചിരുന്ന വിദ്യാർഥികളെ ഈ സ്‌കൂളിൽ ചേർത്താണ് ക്ലാസ് ആരംഭിച്ചത്. നാല് ഡിവിഷനുകളിലായി 100 ൽ പുറത്ത് കുട്ടികളെ ഇത്തരത്തിൽ സ്‌കൂളിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു. തുടർന്നുള്ള വർഷങ്ങളിലും നാലിൽ കുറയാത്ത ഡിവിഷനുകൾ 10 വരെ ക്ളാസുകളിൽ ഉണ്ടായിരുന്നു. 1995 -ല് ഈ സ്കൂളിൽ വൊക്കേഷണൽ ഹയർസെക്കൻഡറി അനുവദിച്ചു. ഇവിടെ സയൻസ് വിഭാഗത്തിൽ എം.എൽ.റ്റി യും കൊമേഴ്സ് വിഭാഗത്തിൽ ഓഫീസ് സെക്ക്രട്ടറിഷിപ്പ്,ബാങ്കിംഗ് അസിസ്റ്റന്സ് എന്നീ കോഴ്സുകളും നിലവിലുണ്ട്. എച്ച്. എസ് വിഭാഗത്തിനും ,വി.എച്ച്.എസ്.സി വിഭാഗത്തിനും ആധുനിക സജ്ജീകരണങ്ങളോടു കൂടിയ (ഇന്റർനെറ്റ്, ലാപ്ടോപ്പ്,എല്.സി.ഡി പ്രോജക്ടർ) കമ്പ്യൂട്ടർ ലാബുകളും, ലൈബ്രറികളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. സ്കൂളിനോട് അനുബന്ധിച്ച് അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട്.