ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.വി.എച്ച്.എസ്.എസ് നെടുമൺ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയിലെ പറക്കോട് ബ്ലോക്കിൽ ഏഴംകുളം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് നെടുമൺ. പത്തനംതിട്ടയിൽ നിന്നും 15 കി. മീ. അകലെയാണ് വളരെ ശാന്തമായ ഈ കാർഷിക ഗ്രാമം സ്ഥിതി ചെയ്യുന്നത്. വാഹന സൗകര്യമില്ലായ്മ ഈ ഗ്രാമത്തിൽ എത്തിച്ചേരുന്നതിതിനുള്ള പ്രധാന പ്രശ്നമാണ്. സ്‌കൂൾ കുട്ടികൾ സ്‌കൂൾ ബസിനെയാണ് ആശ്രയിക്കുന്നത്. ഈ പ്രദേശത്ത് ഭൂരിഭാഗം വസ്തുക്കളും മാർത്താണ്ഡവർമ്മ പണ്ടാല എന്ന വ്യക്തിയുടെ ഉടമസ്ഥതയിലായിരുന്നു. അദ്ദേഹത്തിൽ നിന്നും അൻപത് സെന്റ് സൗജന്യമായും ബാക്കി വില കൊടുത്തും വാങ്ങിയാണ് നെടുമൺ ഗവണ്മെന്റ് സ്‌കൂൾ സ്ഥാപിച്ചത്. നെടുമൺ പോസ്റ്റ് ഓഫീസും നെടുമൺ വൊക്കേണൽ ഹയർ സെക്കണ്ടറി സ്കൂളും നെടുമൺ സർവ്വീസ് സഹകരണ ബാങ്കുമാണ് പ്രധാന സർക്കാർ സ്ഥാപനങ്ങൾ . നെടുമൺ പ്രദേശത്തിന്റെ സാമ്പത്തികാഭിവൃദ്ധിയിൽ നെടുമൺ സർവ്വീസ് സഹകരണ ബാങ്ക് ]പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നെടുമൺ ഗ്രാമത്തിനു സമീപമായുളള ചായിലോട് എന്ന പ്രദേശത്ത് മൗണ്ട് സിയോൺ മെഡിക്കൽ കോളേജേ് സ്ഥിതി ചെയ്യുന്നു നിരവധി ആരാധനാലയങ്ങളും ഈ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. അഞ്ചുമല പാറ ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്.