ഗവ.വിഎച്ച്എസ്എസ് കൽപ്പറ്റ/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ബുൾ ബുൾ

ജി വി എച്ച് എസ് എസ് കൽപ്പറ്റ , മുണ്ടേരി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ന്റെ പ്രൈമറി വിഭാഗം കുട്ടികളുടെ ബുൾ ബുൾ യൂണിറ്റ് 2020 ജനുവരി 5 ഫോം ചെയ്തു. 24 കുട്ടികളുടെ ഗ്രൂപ്പ്‌ ആണ്. യൂണിറ്റ്ന്റെ ഫ്ലോക്ക് ലീഡർ രജിത മോഹൻ . കുട്ടികളെ 6 ഗ്രൂപ്പ്കളായി തിരിച്ചു ഇതിനെ സിക്സ് എന്നു വിളിക്കുന്നു. പാരറ്റ്,പീകോക്‌സ്, മൈന,കുക്കൂ,ഡവ് എന്നിങ്ങനെയാണ് ഓരോ സിക്സ് ന്റെയും പേരുകൾ.

കോമൾ പംഖ് പുരസ്‌കാരം എല്ലാവരും നേടി.രജത് പംഖ് പുരസ്‌കാരം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. 2022 ഫെബ്രുവരി നടക്കുന്ന സംസ്ഥാന തല ഹീരക് പംഖ് പുരസ്കാരം നേടുന്നതിനായി കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നു. എല്ലാ ബുധനാഴ്ചയും ബുൾ ബുൾ ഡേ ആയി ആചരിക്കുന്നു. അന്നേ ദിവസം ബുൾ ബുൾ യൂണിഫോം അണിഞ്ഞു കുട്ടികൾ സ്കൂളിൽ വരുന്നു. ബുൾ ബുൾ ട്രീ പരിപാലിക്കുന്നു." Do your best" എന്നതാണ് ബുൾ ബുൾ ന്റെ ആപ്ത വാക്യം. സ്കൂളിലെ എല്ലാവിധ പ്രവർത്തനങ്ങൾക്കും ബുൾ ബുൾ അവരുടെ സംഭാവന ചെയ്യുന്നു.