ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി /ഊർജ സംരക്ഷണം /വിശദമായി...

Schoolwiki സംരംഭത്തിൽ നിന്ന്

ഊർജ സംരക്ഷണം

സുഖകരമാക്കാനും ആയത്‌ ലളിതമാക്കാനും വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങൾ വൈദ്യുതി വറ്റിച്ചു തീർക്കുന്ന കുട്ടി ഭൂതങ്ങളാണെന്ന്‌ നമുക്ക്‌ ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങൾ ഉപേക്ഷിക്കണം എന്ന പിന്തിരിപ്പൻ ആശയമല്ല മറിച്ച്‌ ഊർജദായകമായ ഉചിതമായ ഉപകരണങ്ങൾ വാങ്ങാൻ അവരെ പഠിപ്പിക്കാം. ഒരോ കുടുംബത്തിൽ ഒരാളെങ്കിലും ഒരാഴ്‌ചയിൽ കുറഞ്ഞത്‌ അര മണിക്കൂർ ഊർജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാൽ ആ കുടുംബത്തെ ഊർജസംരക്ഷണ കുടുംബമെന്ന്‌ പറയാം അങ്ങനെ ആദ്യ വില്ലേജ്‌, താലൂക്ക്‌, ജില്ല ക്രമത്തിൽ സമയബന്ധിതമായി കേരളത്തെ ഊർജസംരക്ഷണസാക്ഷര സംസ്ഥാനമായി പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയിൽ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടത്‌ അത്യാവശ്യമാണ്‌. എനർജി മാനേജ്‌മെന്റ്‌ സെന്റർ, അനെർട്ട്‌, എൻർജി കൺസർവേഷൻ സൊസൈറ്റി എന്നിവ ഈ രംഗത്ത്‌ ഇതിനോടകം മികച്ച ട്രാക്ക്‌ റെക്കോർഡുകൾ നിർമ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്‌. ഇതിനൊപ്പം കേരളത്തിലെ 150 ഓളം വരുന്ന എൻജിനീയറിംഗ്‌ കോളേജുകൾ, പോളിടെക്‌നിക്കുകൾ എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. ഇത്‌ വഴി രണ്ട്‌ നേട്ടങ്ങളാണുള്ളത്‌. സ്‌ക്കൂൾ, കോളേജ്‌ വിദ്യാർത്ഥികൾ സമുഹത്തെ ഊർജസംരക്ഷണ മാർഗ്ഗങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവർ ഊർജാവബോധവും സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും.

സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തിൽ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക്‌ ജിവിത ശൈലിയിൽ തന്നെയാണ്‌ ഭാവി ദുരന്ത ബീജങ്ങൾ ഒളിഞ്ഞിരിക്കുന്നതെന്ന്‌ നമുക്ക്‌ ജനങ്ങളെ ഓർമ്മിപ്പിക്കാം. ഗാർഹിക,വാണിജ്യ,വ്യാവസായിക,ഗതാഗത മേഖലകളിലെ ഊർജലാഭമാർഗങ്ങൾ അവലംബിക്കുന്നതോടൊപ്പം പാഴ്‌ചിലവുകളും പഴുതുകളും അടച്ച്‌ ഊർജം കാര്യക്ഷമവും യുക്തിസഹവുമായി ഉപയോഗിക്കേത്‌ നമ്മുടെ കടമകൂടി ആണ്‌.

ആർത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീർക്കുന്ന ഇന്ധനങ്ങൾ നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കൽനിന്നും കടം വാങ്ങിയതാണെന്നും അത്‌ സുരക്ഷിതമായി തിരിച്ചേൽപ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോൾ നമുക്കുണ്ടെന്നും ഓർത്താൽ ഊർജ സംരക്ഷണത്തിലേക്ക്‌ ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക്‌ കൊണ്ടു വരാം

നടന്നോളൂ ഫോൺ ചാർജ്‌ ചെയ്യാം

ഇനി സെൽ ഫോൺ ചാർജ്‌ ചെയ്യാൻ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോൺ പോക്കലിട്ടങ്ങു നടന്നാൽ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊർജമുപയോഗിച്ച്‌ ഫോൺ ചാർജ്‌ ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി ധൈര്യമായി സെൽഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കൽ ഊർജം വെറുതെ കളയേണ്ടെന്നു സാരം.