ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസ്ഥിതി പ്രാധാന്യം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം.

പണ്ടുകാലങ്ങളിൽ ജീവിച്ചിരുന്നവർ പരിസ്ഥിതിയുമായി ഇടപഴകിജീവിച്ചതിനാൽ രോഗങ്ങൾ കുറവും പ്രതിരോധശേഷി കൂടുതലും ആയിരുന്നു. അതിനാൽ അവർ പ്രകൃതിയെ വളരെയധികം സ്നേഹിച്ചിരുന്നു. പക്ഷെ ഇന്നത്തെ തലമുറ പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പണ്ട് കാലങ്ങളിലെ ജനജീവിതം കൃഷിയെ ആശ്രയിച്ചായിരുന്നു. അപ്പോൾ നിരവധി നല്ല നല്ല കർഷകൻ ഉണ്ടായിരുന്നു നമ്മുടെ നാട്ടിൽ. പക്ഷേ ഇന്നത്തെ തലമുറയിൽ ചുരുക്കം ചിലർ മാത്രമാണ് കൃഷിയെ സ്നേഹിക്കുന്നത്. അതിനാൽ ഇന്ന് പ്രകൃതി നശിച്ചുകൊണ്ടിരിക്കുകയാണ്. കാരണം മനുഷ്യർ തന്നെയാണ്. നമ്മൾ പ്രകൃതിയെ സ്നേഹിക്കുക, മരങ്ങൾ വെട്ടി നശിപ്പിക്കാതിരിക്കുക, കുളങ്ങളും പാടങ്ങളും നികത്തുന്നതിനാൽ ജല ജീവികളുടെ വാസസ്ഥലങ്ങൾ നശിക്കുകയാണ്. അതിനാൽ കുളങ്ങളും പാടങ്ങളും നമ്മൾ നികത്താതെ സംരക്ഷിക്കുക. മനുഷ്യൻ തന്നെയാണ് മനുഷ്യനെ നശിപ്പിക്കുന്നത്. കാരണം കീടനാശിനികൾ അടിച്ച് പച്ചക്കറികൾ നമ്മൾ വാങ്ങി ഉപയോഗിക്കുന്നു. അതിനേക്കാൾ എത്രയോ നല്ലതാണ് നമ്മൾ തന്നെ വീട്ടിൽ വച്ചുപിടിപ്പിക്കുന്ന കീടനാശിനികൾ അടിക്കാത്ത പച്ചക്കറികൾ. അതുകൊണ്ട് വീടുകളിൽ പച്ചക്കറികൾ പരമാവധി വെച്ചുപിടിപ്പിക്കുക. നമ്മൾ മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിനാൽ ശുദ്ധവായു , മഴ എന്നിവ ലഭിക്കാതെ വരുന്നൂ. അതുകൊണ്ട് പരമാവധി നമ്മളെക്കൊണ്ട് ആവുന്നത്രമരങ്ങൾ വച്ചുപിടിപ്പിക്കുക. നമുക്കും ഇനി വരുന്ന തലമുറയ്ക്കും അത് ലഭിക്കുകയും ഗുണകരമായി തീരുകയും ചെയ്യുന്നു. എല്ലാ സ്കൂളുകളിലും ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കാറുണ്ട്. അത് കുട്ടികൾക്ക് ഒരു പ്രചോദനം നൽകുന്നതിനാണ്. നമ്മളിന്ന് പ്രകൃതിയോട് ചെയ്യുന്ന ചൂഷണം പിന്നീട് അത് നമുക്ക് തന്നെ വിനയായി തീരുന്നു. അതുകൊണ്ട് നമ്മൾ പ്രകൃതിയോട് ആവുന്നത്ര നന്മ ചെയ്യുക. അത് പിന്നീട് നമുക്ക് ഗുണം ആയിത്തീരുന്നു. പുതിയ തലമുറയെ രക്ഷിക്കുന്നതിനായി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുക. നമ്മളെക്കൊണ്ട് ആവുന്നത്ര പരിശ്രമിക്കുക എന്നും നാം ഓർക്കേണ്ട ഒന്നാണ്. " മരം ഒരു വരം" ഈ വാക്യം നമ്മൾ ഒരിക്കലും മറക്കാതിരിക്കുക. നമ്മുടെ പരിസ്ഥിതിയെ നമ്മുടെ പ്രാണനെ പോലെ സുരക്ഷിക്കുക.


വസുദേവ് സുനിൽ
9A ജി. ആർ. എഫ്. റ്റി. എച്ച്.എസ് കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം