മഴക്കാലം കണ്ടു
വേനൽക്കാലം കണ്ടു
പ്രളയകാലം കണ്ടു
ഇത് കൊറോണക്കാലം
നാടിനെ നടുക്കിയ കാലം
നാട് നടുങ്ങിയ കാലം
നാട് സ്തംഭിച്ച കാലം
മനുഷ്യൻ ഒറ്റപ്പെട്ട കാലം
നേരിടാം നമുക്കിതിനെ
ഒറ്റക്കെട്ടായി നേരിടാം
ശുചിത്വം അകലം പാലിച്ചും
തുരത്താം വിപത്തിനെ
പഠിക്കണം നാം പലതും
നന്മയുടെ പാഠങ്ങൾ പലതും
നാടിൻ വിശുദ്ധി തൻ
കൊടുക്കൽ വാങ്ങലിൻ പാഠങ്ങൾ