ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളിലെ കലാവാസനകൾ പരിപോഷിപ്പിക്കുക, സാഹിത്യത്തിൽ പുതിയ താരങ്ങളെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാ സാഹിത്യവേദി എന്ന പേരിൽ ഒരു ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി സുജടീച്ചറിനാണ് ഇതിന്റെ ചുമതല. വിദ്യാർത്ഥി പ്രതിനിധിയായി സുബിൻ ആണ് സംഘാടകനായി ഉള്ളത്. കുട്ടികളുടെ അഭിരുചിയ്ക്കനുസരിച്ച് വിവിധ കലാസാഹിത്യമത്സരങ്ങൾ ക്ലബ് സംഘടിപ്പിക്കുന്നു. കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്ത വ്യക്തികളെപ്പറ്റിയും അവരുടെ സൃഷ്ടികളെപ്പറ്റിയും വീഡിയോ പ്രദർശനം, ലഘുരേഖ തയ്യാറാക്കൽ, പ്രതിഭാ സംഗമങ്ങൾ എന്നിവയും നടത്തിവരുന്നു. കുട്ടികളിലെ കലാവാസനകൾ കണ്ടെത്തി അതിൽ ശോഭിക്കുവാൻ കുട്ടിയെ ഈ ക്ലബ് പ്രാപ്തരാക്കുന്നു.