ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/കോവിഡ് എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന ഭീകരൻ

കണ്ടാൽ 19 നും20 നും ഇടയ്ക്ക്പ്രായം തോന്നുന്ന സുന്ദരമായ

രൂപം.അടുത്തുനിന്നുള്ള സംസാരമോ ചെറിയൊരു തലോടലോ മതി നമ്മൾ അടിമകളാകാൻ.ഇത് ഒരു ചൈനീസ് ഒറിജിനോ അതോ അമേരിക്കൻ ഒറിജിനോ എന്ന് ആർക്കും അറിയില്ല.എന്തായാലുംകാലവും ദേശവും മാറുന്നതിനനുസരിച്ച് രൂപം മാറുന്ന ഇതിൻെറ പേര് കോവിഡ് 19 ആണെന്ന് ശാസ്ത്രലോകം സ്ഥിരീകരിച്ചിരിക്കുന്നു ഇതിനെ തുരത്തുന്നതിനുള്ള മാർഗ്ഗം ഇതുവരെ ആർക്കും പിടികിട്ടിയിട്ടില്ല.അതിനാൽ ഇതിനെ വഴിയിൽ വച്ച് കണ്ടുമുട്ടാനും കൂട്ടുകൂടാനും അവസരം കൊടുക്കാതെ വീട്ടിലിരിക്കണം എന്നാണ് ലോകം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് . ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാനും മറക്കരുത് . ഇത് നമ്മുടെ മാത്രം സുരക്ഷയ്ക്കല്ല മാനവരാശിയുടെ മുഴുവൻ നിലനില്പിനുവേണ്ടിയാണ് . ഈ അവസരത്തിൽ "ലോകമേ തറവാട് " എന്ന

മഹത് വചനം ഒാർക്കേണ്ടതാണ് .

അതുൽ.എം.എസ്.
4 ഗവ.യു.പി.എസ്.വിളപ്പിൽശാല,തിരുവനന്തപുരം,കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം