സ്കൂളിലെ എല്ലാ കുട്ടികളും പരിസ്ഥിതി ക്ലബ്ബിൽ അംഗങ്ങളാണ്. സ്കൂളും പരിസരവും പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നു. പൂന്തോട്ടവും ചെറിയ മത്സ്യകുളവും പരിപാലിക്കുന്നു. മാലിന്യ സംസ്കരണത്തിനുള്ള മാർഗങ്ങൾ നടപ്പാക്കുന്നു. പക്ഷി നിരീക്ഷണം, ഔഷധ സസ്യ ഹെർബേറിയം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കുന്നു.