ഗവ.യു.പി.എസ്. വടശ്ശേരിക്കര/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിട്ടുണ്ട്. പത്തനംതിട്ട ഉപജില്ലാ മേളകളിൽ നിരവധിതവണ ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞു. ഉപജില്ല പ്രവർത്തി പരിചയമേളയിൽ 2016-17, 2017 -18 വർഷങ്ങളിൽ UP വിഭാഗത്തിൽ ഒന്നാമതായിരുന്നു. ജില്ലാതല മേളകളിലും മികച്ച വിജയം നേടി.കലോത്സവങ്ങളിലും ശ്രദ്ധേയമായ പങ്കാളിത്തം പുലർത്തുന്നു. പത്തനംതിട്ട ഉപജില്ലാ കലോത്സവത്തിൽ 2011 -12ഇൽ LP വിഭാഗത്തിൽ ഒന്നാം സ്ഥാനവും UP വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടി. 2011 -12 മുതൽ തുടർച്ചയായി5 വർഷം LP വിഭാഗത്തിൽ ചാമ്പ്യൻ മാരാണ്.2017-18ൽ ഉപജില്ലയിൽ രണ്ടാം സ്ഥാനത്തായിരുന്നു. UP വിഭാഗത്തിലും മികച്ച വിജയം നേടി മൂന്നാം സ്ഥാനത്തെത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തുന്ന വിജ്ഞാനോത്സവങ്ങളിൽ എല്ലാ വർഷവും ഈ സ്കൂളിലെ കുട്ടികൾ മികച്ച വിദ്യാർഥികളായി തിരഞ്ഞെടുക്കപ്പെടുന്നു. അക്ഷരമുറ്റം ക്വിസ് പരിപാടിയിലും നിരവധിതവണ ഉപജില്ല, ജില്ലാതലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്.

    കുട്ടികളിലെ വായനയെ പരിപോഷിപ്പിക്കുവാൻ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു. എല്ലാ കുട്ടികൾക്കും  സൈക്കിൾ പരിശീലനം നൽകുന്ന ഒരു സൈക്കിൾ ക്ലബ്ബ് സ്കൂളിൽ ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം യോഗ പരിശീലനം നൽകിവരുന്നു. സോപ്പ് നിർമ്മാണം, ഡിഷ് വാഷ് ലിക്വിഡ് നിർമാണം എന്നിവയിലും പരിശീലനം നൽകുന്നു