ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
LK INDUSTRIAL VISIT 2024-27 BATCH

LK INDUSTRIAL VISIT

>Lk ഇൻഡസ്ട്രിയൽ വിസിറ്റ് 2024-27 ബാച്ച് നടത്തി മിൽമ പ്ലാനറ്റ് ടീ ഫാക്ടറി സന്ദർശിച്ചു



പ്രമാണം:WhatsApp Image 2026-02-26 at 8.06.05 PM.jpg
LK District camp winners 2025-26

LK SUB DISTRICT CAMP 2025-26



>Lk 2025-26 സബ് ഡിസ്ട്രിക്ട് ക്യാമ്പിൽ നിന്നും ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് പ്രോഗ്രാമിംഗ് മുഹമ്മദ് നാഫി ആനിമേഷൻ മുഹമ്മദ് ഹനാൻ എന്നിവർക്ക് സെലക്ഷൻ ലഭിച്ചു




INAUGURATION OF CLUBS



> 2025-26 ജൂലൈ 25 വെള്ളിയാഴ്ച പത്തുമണിക്ക് ഗവൺമെന്റ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെള്ളമുണ്ട വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി

oppana state team


STATE OPPANA


ഹൈസ്കൂൾ വിഭാഗം ഒപ്പന-Gmhss വെള്ളമുണ്ട  A grade

സംസ്ഥാന കലോത്സവം ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ എ ഗ്രേഡ് നേടിയ പ്രിയ വിദ്യാർത്ഥികൾ

LK STATE CAMP WINNERS



LK STATE CAMP WINNERS


വിജയത്തിളക്കവുമായി വീണ്ടും വെള്ളമുണ്ട

വെള്ളമുണ്ട: ലിറ്റിൽ കൈറ്റ്സ് സംസ്ഥാനതല ക്യാമ്പിലേക്ക് വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എട്ടു വിദ്യാർത്ഥികളിൽ രണ്ടു വിദ്യാർത്ഥികൾ വെള്ളമുണ്ട ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് . വിദ്യാലയത്തിലെ ഒമ്പതാം തരം  ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളായ മുഹമ്മദ് ഹനാൻ, മുഹമ്മദ് നാഫി എന്നിവരാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. അനിമേഷൻ,  പ്രോഗ്രാമിംഗ്  വിഭാഗങ്ങളിലായി സംസ്ഥാനതല ക്യാമ്പിൽ  ഈ വിദ്യാർത്ഥികൾ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും .. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ പിടിഎ അനുമോദിച്ചു

AI USING CLASS FOR PARENTS


LK AI USING CLASS FOR PARENTS


സർവ്വം AI മയം

AI AWARENESS TRAINING FOR PARENTS

രക്ഷിതാക്കൾക്കുള്ള AI പരിശീലനം

വെള്ളമുണ്ട : ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ രക്ഷിതാക്കൾക്കായി AI പരിശീലനം സംഘടിപ്പിക്കുന്നു. 2026 മാർച്ച് രണ്ടിന്  തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ മൾട്ടിമീഡിയ റൂമിൽ വെച്ചാണ് പരിശീലനം നൽകുന്നത്. പരിശീലന പരിപാടി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയും കാപ്പുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായ ഡോ. റാനിയ നാസർ MBBS  ഉദ്ഘാടനം ചെയ്യും .സ്കൂൾ വൈസ് പ്രിൻസിപ്പാൾ ഫാത്തിമത്ത് ഷംല ടി കെ അധ്യക്ഷത വഹിക്കും .വിദ്യാർത്ഥികളായ അദീബ് മുഹമ്മദ്,മുഹമ്മദ് ഹനാൻ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. സീനിയർ അസിസ്റ്റൻറ്  ഷിജ നാപ്പള്ളി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ ഷെഫീന വി കെ , ഉഷ കെ എൻ തുടങ്ങിയവർ  നേതൃത്വം നൽകും

പ്രമാണം:WhatsApp Image 2026-03-05 at 1.31.00 PM(1).jpg
ai awareness class

AI AWARENESS CLASS FOR PARENTS


വെള്ളമുണ്ട ജി.എം.എച്ച്.എസ്.എസ് സ്കൂളിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളമുണ്ടയിൽ രക്ഷിതാക്കൾക്കായി പ്രത്യേക ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. സ്കൂളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി, ശീലശുദ്ധി, സാമൂഹിക ഉത്തരവാദിത്വം എന്നിവയെക്കുറിച്ച് രക്ഷിതാക്കളുമായി സംവദിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ പരിപാടിയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.

പരിപാടിയിൽ സ്കൂളിലെ അധ്യാപകരും ക്ഷണിതാക്കളും വിദ്യാർത്ഥികളുടെ വളർച്ചയിൽ രക്ഷിതാക്കളുടെ പങ്ക് എത്രത്തോളം പ്രധാനമാണെന്ന് വിശദീകരിച്ചു. കുട്ടികളുടെ പഠന പുരോഗതി മാത്രമല്ല, അവരുടെ വ്യക്തിത്വ വികസനം, നല്ല ശീലങ്ങൾ, സമൂഹത്തിൽ നല്ല പൗരന്മാരായി വളരുക എന്നിവയ്ക്കും രക്ഷിതാക്കളുടെ പിന്തുണ അനിവാര്യമാണെന്ന് അവർ പറഞ്ഞു.

ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ വെല്ലുവിളികളെക്കുറിച്ചും പരിപാടിയിൽ ചർച്ച നടത്തി. തെറ്റായ സ്വാധീനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിലും നല്ല മൂല്യങ്ങൾ വളർത്തുന്നതിലും രക്ഷിതാക്കൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും പ്രഭാഷകർ ഊന്നിപ്പറഞ്ഞു. കുട്ടികളുമായി കൂടുതൽ സമയം ചെലവഴിക്കുകയും അവരുടെ പഠനത്തിലും പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തുകയും ചെയ്യണമെന്ന് രക്ഷിതാക്കളോട് നിർദ്ദേശിച്ചു.

പരിപാടി രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള സൗഹൃദപരമായ ആശയവിനിമയത്തിനുള്ള ഒരു വേദിയായി മാറി. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങൾ, ഹാജർ, പരീക്ഷാ തയ്യാറെടുപ്പ്, പെരുമാറ്റം തുടങ്ങിയ വിഷയങ്ങളിൽ രക്ഷിതാക്കൾക്ക് അധ്യാപകരുമായി നേരിട്ട് സംവദിക്കാൻ അവസരം ലഭിച്ചു. ഈ പരിപാടി വിദ്യാർത്ഥികളുടെ മികച്ച ഭാവിക്കായി സ്കൂളും രക്ഷിതാക്കളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം കൂടുതൽ വ്യക്തമാക്കുന്നതായി മാറി.