കൈകൾ നന്നായി കഴുകേണം
അകലം കൃത്യം പാലിക്കേണം
ശുചിത്വമെന്നുമൊരു
ശീലമാക്കേണം
ഓ തിത്തിതാരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
നാടിനെ രക്ഷിച്ചീടുവാൻ
രോഗമെങ്ങും അകറ്റുവാൻ
ശുചിത്വശീലമെന്നും
കൂടെ കൂട്ടേണം
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം
കൈകൾ കൂപ്പി കൈകൾ കഴുകി
അകറ്റിടാം കൊറോണയെ
വീടുകളിലിരുന്നുകൊണ്ട്
പൊരുതി തോൽപ്പിക്കാം.
ഓ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തെയ് തോം