ഗവ.എൽ പി എസ് കിഴതിരി/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്/2024-25
ജൂൺ 19 വായനാദിനം
കിഴതിരി ജി.എൽ. പി സ്കൂളിൽ വായനാവാരാചരണത്തോടനുബന്ധിച്ച് വായനാദിനം ഉദ്ഘാടനം രാമപുരം ആർ.വി.എം യു.പി സ്കൂൾ റിട്ട.ഹെഡ്മിസ്ട്രസ് ശ്രീമതി വി.എം ചിത്ര നിർവഹിച്ചു. പി.എൻ പണിക്കരുടെ ജീവചരിത്രവും അതുപോലെ വായനയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ വായനാശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ചും എല്ലാം രസകരമായ കഥകളിലൂടെയും കവിതകളിലൂടെയും കുഞ്ഞു മനസ്സുകളിലേക്ക് ടീച്ചർ പകർന്നു നൽകി.തുടർന്ന് പുസ്തക വന്ദനം നടത്തി. പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനത്തിന്റെ 'അഗ്നിസാക്ഷി' എന്ന പുസ്തകമാണ് പുസ്തക വന്ദനത്തിനായി തിരഞ്ഞെടുത്തത്. അമ്മ വായനയ്ക്കായി തിരഞ്ഞെടുത്ത പുസ്തകങ്ങൾ സാർ അമ്മമാർക്ക് വിതരണം ചെയ്യുകയും 'വായന അന്നും ഇന്നും' എന്ന് വിഷയത്തെ അടിസ്ഥാനമാക്കി മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വായനയുമായി ബന്ധപ്പെട്ട ഒരു കവിത കുട്ടികൾക്ക് ചൊല്ലി കൊടുക്കുകയും കുട്ടികൾ ഒത്തൊരുമയോടെ ഏറ്റുചൊല്ലുകയും ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ അനിൽ തുമ്പക്കുന്നേൽ ആശംസകൾ അറിയിച്ചു. ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചുകൊണ്ട് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു