കൊറോണ
പോരാടുവാൻ നേരമായിരുന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ ...
കണ്ണി പൊട്ടിക്കാം നമുക്ക് ഈ ദുരന്തത്തി-
നലയടികളിൽ നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഹാസരൂപേണ കരുതൽ ഇല്ലാതെ
നടക്കുന്ന സോദരരേ കേട്ടുകൊള്ളുക
നിങ്ങൾ തകർക്കുന്നതൊരു ജീവൻ അല്ല
ഒരു ജനതയെ തന്നെയല്ലേ ?
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചീടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്കുവേണ്ടി...