പ്രളയം വന്നു വിഴുങ്ങിയ നാട്
ഓഖി വന്നുലച്ചൊരു വീട്
പൊട്ടിയൊലിച്ച കുന്നുകൾ കൊണ്ടുപോയി ,
അനേകം ജീവനുകൾ
വിറങ്ങലിച്ചു നിന്നില്ല നമ്മൾ
അന്ന് ഒന്നായവർ നമ്മൾ
ഇപ്പോഴിതാ മഹാമാരി
യുദ്ധം തന്നെ
അണുക്കൾ പടരുന്നു
കളിയില്ല,ചിരിയില്ല വിനോദമില്ല വിജ്ഞാനവുമില്ല
എന്നുമാറും എന്നുതീരും ഉത്തരം ഒന്ന്
നാം അതിജീവിക്കും