ആർഷഭാരത മണ്ണിൽ
കണ്ണുനീർ കടലായ് മഹാമാരി
എവിടെ നിന്നാണന്നറിയില്ല
എങ്ങനയാണന്നറിയില്ല
എവിടതിരിഞ്ഞാലും മഹാമാരി
കോവിഡ് എന്ന മഹാമാരി
നമുകൊന്നായ് പിടിച്ചുകെട്ടാം
കോവിഡ് എന്ന മഹാമാരിയെ
അതിനായ് നമുക്കണി ചേരാം ഒന്നായ്
ജാതിയില്ല മതമില്ല
മാനുഷരെല്ലാം ഒന്നുതന്നെ
വ്യക്തി ശുചിത്വം പാലിച്ചിടാം
പരിസരം മലിനമാകാതെ സൂക്ഷിക്കാം
പ്രകൃതിയെ നമ്മൾ സംരക്ഷിച്ചീടിൽ
പ്രകൃതിയും നമ്മെ സംരക്ഷിക്കും.