ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന മഹാമാരി

ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി ആയിരുന്നു കൊറോണ.ഒരു ദിവസം ഉച്ച കഴിഞ്ഞ് എന്റെ സ്കൂളിലെ സുലേഖ ടീച്ചർ കുട്ടികളെ എല്ലാം വിളിച്ച് കൊറോണ കാരണം ഇന്നത്തോടെ സ്കൂൾ അടയ്ക്കുന്നു എന്ന് അറിയിച്ചു. വീട്ടിൽ എത്തി അച്ഛനും അമ്മയും ചേട്ടനുമൊക്കെ പറഞ്ഞപ്പോഴാണ് കൊറോണയെക്കുറിച്ച് ഞാൻ കൂടുതലായി അറിഞ്ഞത്. രോഗം വരാതെ സൂക്ഷിക്കുകയാണ് ഇതിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗം എന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.കൊറോണയെ തടയാൻ കൈകൾ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ നന്നായി കഴുകണമെന്നും ടെലിവിഷനിലൂടെ ഞാൻ മനസ്സിലാക്കി. ആശുപത്രിയിൽ നിന്നും കൊറോണ ബാധിച്ചവർ രോഗ മുക്തി നേടി തിരിച്ചു പോകുന്നത് വാർത്തയിലൂടെ അറിഞ്ഞപ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നി. കൊറോണ എന്ന മഹാമാരി ലോകത്ത് നിന്നും തുടച്ചുമാറ്റപ്പെടാനും ഞാൻ പ്രാർത്ഥിക്കുന്നു.

അദ്വൈത് . കെ
II B ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം