മരങ്ങൾ വെട്ടി തള്ളരുതേ
വയലുകൾ നികത്തിക്കളയരുതേ
തോടുകൾ മലീമസമാക്കരുതേ
കുന്നുകളിടിച്ചു രസിക്കരുതേ
മണലുകളൂറ്റാൻ നോക്കരുതേ
പുഴകൾ വെറുതെ ഒഴുകട്ടെ
മണ്ണിനു കുളിർമയതേകട്ടേ
കാവുകൾ വളർന്ന് വിലസട്ടേ
വയലുകൾ നൃത്തം ചെയ്യട്ടേ
കിളികൾ പാടി പറക്കട്ടേ
തോടുകൾ ഒഴുകി രസിക്കട്ടേ
പ്ലാസ്റ്റിക് വാരി വിതറരുതേ
പച്ചകൾ കൊണ്ട് നിറയട്ടേ
പുൽച്ചാടികളും തുള്ളട്ടേ
ഞങ്ങളും കൂടി നുകരട്ടേ
കേരള മണ്ണിൻ സൗന്ദര്യം.
--