രോഗപ്രതിരോധം കൊറോണവൈറസ്
കൊറോണവൈറസ് ലോകത്തെ ഭീതിയിൽ ആക്കുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ് . ഇതിനകം തന്നെ നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. 160 ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരികരിച്ചിരിക്കുന്നു ലക്ഷകണക്കിന് പേർ ലോകമെമ്പാടും നീരിക്ഷണത്തിലുമാണ് . സാധാരണയായി മൃഗങ്ങളിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനേക്കാൾ നല്ലതു വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ വൈറസ് എന്ന് പറയുന്നതായിരിക്കും ഉചിതം . വളരെ വിരളമായിട്ടാണ് ഈ വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നത്.പനി,ചുമ ,ശ്വാസതടസം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ . വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള പതിനാലോ ഇരുപത്താറോ ദിവസത്തിനുള്ളിൽ ആണ്. ഈ വൈറസിന് വാക്സിനേഷനോ പ്രതിരോധ ചികിത്സയോ ഇല്ല.
. "കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടത് "
1, പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണം
2, കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപതു സെക്കന്റ് എങ്കിലും വൃത്തിയായി കഴുകണം
3, തുമ്മുമ്പോഴും ചുമക്കുമ്പോഴും മൂക്കും വായും തൂവാല ഉപയോഗിച്ച് മൂടണം
4, കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ , വായ് , മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത് .
5, പനി , ജലദോഷം എന്നിവയുടെ ലക്ഷണങ്ങൾ ഉള്ളവരുടെ അടുത്ത് ഇടപഴക്കരുത് .
6.പനിയുള്ളവർ ഉപയോഗിച്ച സാധങ്ങൾ , വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത് ,
7,രോഗ ബാധിതമായ പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക .
8.രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം .
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|