ദുർഗന്ധ പൂരിതമന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സുപോലെ
ഭൂലോകമാകുമീ കാഴ്ച കാണാൻ
ദൂരേക്കു പോകേണ്ട കാര്യമില്ല
ഗ്രാമ പ്രദേശത്തും നഗരത്തിലും
ആരോഗ്യകേന്ദ്രത്തിൻ മുന്നിലായും
ഗണ്യമായി കൂടുന്നു മാലിന്യങ്ങൾ
കൂട്ടത്തിനൊപ്പമേ രോഗങ്ങളും
മലിന്യം മാറുന്ന കാലം വരെ
രോഗങ്ങളൊക്കെയും കൂട്ടു തന്നെ