ഗവ.എൽ.പി.എസ്.പിരപ്പൻകോട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


തുരത്തണം തുരത്തണം ഈ മഹാമാരിയെ
കരുതണം പൊരുതണം ഒരുമിച്ച് നിൽക്കണം
ജാതിയില്ല മതമില്ല കക്ഷിരാഷ്ട്രീയമില്ല
ഭാഷയില്ല വേഷമില്ല ദേശഭേദങ്ങളില്ല
പകരാതെ പടരാതെ നോക്കണം
തുരത്തണം തകർക്കണം ഈ മഹാമാരിയെ
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന കൂട്ടരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ!
ആശ്വാസമേകുന്ന വാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം നമുക്ക്
ഭയമല്ല വേണ്ടത് ജാഗ്രതയാണ്
കൂട്ടരെ ഈ ലോകനന്മക്ക് വേണ്ടി.

 

ദേവനന്ദ മധു
3-B ഗവ.എൽ.പി.എസ്.പിരപ്പൻകോട്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത