ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വില്ലൻ

ഈ നൂറ്റാണ്ടിൽ ലോകം നേരിടുന്ന വലിയ വിപത്താണ് കൊറൊണ എന്ന കോവിഡ് - 19 ത് മഹാമാരി . ലോകശക്തികളിലൊന്നായ അമേരിക്കയിൽ മരണസംഖ്യ കുത്തനെ ഉയരുന്നു. അമേരിക്കയ്ക്കു പോലും രോഗത്തെ നിയന്ത്രിക്കാനാകുന്നില്ല.'ഒന്നും അസാധ്യമല്ല’ എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ പോലും ഈ മഹാമാരിക്കു മുന്നിൽ പകച്ചു നിൽക്കുന്നു. വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാർഢ്യം വേണം . വൈറസിനെ ഇല്ലായ്മ ചെയ്യാൻ ഒന്നിച്ചു നിൽക്കേണ്ട സമയം കൂടിയാണിത് . കൊറോണ വൈറസിൻ്റെ വാക്സിൻ പരീക്ഷണം നടന്നു കൊണ്ടിരിക്കുന്നു . വ്യക്തി - പരിസര ശുചിത്വം പാലിച്ചു കൊണ്ട് നമുക്ക് ഒറ്റക്കെട്ടായി നേരിടാം . കാലം ഒന്നിനും കാത്തു നിൽക്കാതെ പാഞ്ഞു കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് പ്രാർത്ഥിക്കാം ഈ ലോകത്തിൻ്റെ നന്മയ്ക്കായി ........

ശിവനന്ദ് . എസ് . ജെ
2 ഗവ.എൽ.പി.എസ്.ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം