ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്/അക്ഷരവൃക്ഷം/കാട്ടിൽ വളർന്നൊരു കൊമ്പൻ(കവിത)

Schoolwiki സംരംഭത്തിൽ നിന്ന്
കാട്ടിൽ വളർന്നൊരു കൊമ്പൻ

കാട്ടിൽ വളർന്നൊരു കൊമ്പൻ
കറുകറുത്തൊരു വീരൻ
കാടു കുലുക്കി അലറി നടക്കേ
കാടു മെതി ച്ചു രസിച്ചു നടക്കേ

വീണുവലിയോരു വരിക്കുഴിയിൽ
വലുതയുള്ളൊരു പടുകുഴിയിൽ
വാനം നോക്കി വിങ്ങി പൊട്ടി
വാവിട്ടലറി വിളിച്ചയ്യോ

അവിടെക്ക് എത്തിയ മാനുഷരയ്യാ
അവനെ വേഗം കരകേറ്റി
അങ്ങനെ അങ്ങനെ ചങ്ങാതി
അവിടുന്നങ്ങനെ കെട്ടിലുമായ്

ഇടവും വലവും നില്ലും നടയും
ഇണങ്ങി ഒതുങ്ങി മെരുങ്ങി
ഈറ്റയുമൊലയും തിന്നിട്ട്
ഇമയും ചിമ്മി ചെവിയൊന്നാട്ടി

നാട്ടിലിങ്ങി ഗജവീരൻ
നാട്ടിലെ വീരൻ കിട്ടുണ്ണി
നാടിനൊമന കരി വീരൻ
നല്ലൊരു പൂരത്തിടമ്പേറ്റീ
 

അക്ഷധ ഷൈമോൻ
2 എ ഗവ.എസ്.എൻ.ഡി.പി.എൽ.പി.സ്കൂൾ കാരയ്ക്കാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത