ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്/അക്ഷരവൃക്ഷം/ഭൂമിക്ക് ഒരു അശ്രുപൂജ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിക്ക് ഒരു അശ്രുപൂജ….

ഇനിയും മരിക്കാത്ത ഭൂമി

നിന്നാസന്ന മൃതിയിൽ നിനകാത്മ ശാന്തി!”

ദീർഘ ദർശനത്തോട് കൂടി രചിക്കപെട്ട ഈ വരികൾ പറഞ്ഞു വെക്കുന്നത് പോലെ ഭൂമി നശിച്ചു കൊണ്ടിരിക്കുകയാണ് എന്നത് എതിർക്കാനാവത്ത വസ്തുതയാണ്. ചൂട് കൂടുന്നു, മഞ്ഞുരുകുന്നു,സമുദ്ര നിരപ്പുയരുന്നു, ഇവയെല്ലാം ഇന്ന് പുതുമയൊന്നും ഇല്ലാത്ത സ്ഥിരം പല്ലവികളായി മാറിയിരിക്കുന്നു

. ഈ ഭൂമി നമ്മുടേത് മാത്രമാണോ? അനേകായിരം ജീവവംശങ്ങൾക്ക് കൂടി അവകാശപ്പെട്ടതാണ് ഇവിടം എന്നാൽ മനുഷ്യന്റെ നിരന്തരമായ ചൂഷണങ്ങൾ ഭൂമിയിലെ സകല ജീവജാലങ്ങളുടെയും നിലനിൽപ്പ്‌ അനിശ്ചിതത്വത്തിൽ ആക്കിയിരിക്കുന്നു. ആഗോളതാപനത്തെ കുറിച്ച് കേൾക്കാത്തവരുണ്ടാവില്ല. പരിസ്ഥിതിയെ കണക്കിലെടുക്കാത്ത മനുഷ്യന്റെ വികസന പ്രവർത്തനങ്ങളാണ് ആ വലിയ വിപത്തിലേക്ക് നയിച്ചത്.മനുഷ്യവർഗം നാശത്തിന്റെ പടിവാതിൽ സ്വയം തുറന്നിടുന്നു എന്ന് പറയുന്നതാവും ഉത്തമം.മലിനീകരണത്തിന്റെ തോതും ദിനം പ്രതി ഉയർന്നു കൊണ്ടിരിക്കുന്നു…. കരയും കടലും വായുവും ഇന്ന് ഒരു പോലെ മലിനമാണ്. പ്രകൃതിയെ അമ്മയായി കണ്ടിരുന്ന ഒരു സംസ്കാരമുണ്ടായിരുന്നു നമ്മൾക്ക് . എന്നാൽ അതിൽ നിന്ന് ഒരുപാട് അകലേക്ക് മാറിയിരിക്കുന്നു നമ്മൾ…..

പ്രപഞ്ചത്തിൽ ജീവനുണ്ട് എന്ന് നിലവിൽ അറിവായിട്ടുള്ള ഏക ഗ്രഹം ഭൂമിയാണ്‌. അതുകൊണ്ട് തന്നെ നമ്മുക്ക് മുന്നിൽ ഒരു Plan(et) B ഇല്ല. മാത്രമല്ല വരും തലമുറക്കായി ഈ ഭൂമിയെ സംരക്ഷിക്കേണ്ട ഉത്തരവാധിത്വവും നമ്മുക്കുണ്ട്.

ഓർക്കുക ഭൂമി നമ്മുടേതല്ല,നാം ഭൂമിയുടേതാണ്………

ദേവാംഗന
10 A ജി എച്ച് എസ് എസ് വടക്കുമ്പാട്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം